കൊല്ലം ടൗണിൽ നിന്നും 123 ലിറ്റർ ഗോവൻ മദ്യം  പിടികൂടി

Advertisement

കൊല്ലം ടൗണിൽ നിന്നും 123 ലിറ്റർ ഗോവൻ മദ്യം  പിടികൂടി.  കൊല്ലം എക്സൈസ് സർക്കിൾ  ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എ ഷിഹാബുദ്ദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആണ് കേരളത്തിൽ വിൽപ്പനാവകാശം ഇല്ലാത്ത  123 ലിറ്റർ ഗോവൻ മദ്യം (164 കുപ്പി ) പിടികൂടിയത്. മദ്യം കടത്തിയതിന് കോട്ടമുക്ക് വൃന്ദാവനം വീട്ടിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന  ജോസഫ് (45 ) എന്നയാളെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും  കടത്തിയ മദ്യം  ജോസഫ് രണ്ട് സ്ഥലത്തായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. കൊല്ലം തേവള്ളി കോട്ടമുക്കിൽ ആൾ താമസമില്ലാത്ത  പുരയിടത്തിലായിരുന്നു 45 ലിറ്റർ  (60 കുപ്പി) മദ്യം  സൂക്ഷിച്ചിരുന്നത്.  ഇയാൾ പറഞ്ഞതനുസരിച്ച്  78 ലിറ്റർ (104 കുപ്പി)  കൊല്ലം കല്ലുപാലത്തിന്  സമീപം ഉള്ള ഒഴിഞ്ഞു പുരയിടത്തിൽ നിന്നും കണ്ടെടുത്തു. മദ്യം കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും എക്സ്സൈസ് പിടിച്ചെടുത്തു. ജോസഫിന് ഗോവയിൽ നിന്നും മദ്യം വിൽപ്പനയ്ക്കായി ഇറക്കി നൽകിയ ആളിനെക്കുറിച്ച് സൂചന ലഭിച്ചതായും എക്സ്സൈസ് അറിയിച്ചു.  ഈ പ്രദേശത്ത്  ഗോവയിൽ നിന്നും മദ്യം ഇറക്കി വിൽപ്പന നടത്തുന്നതായി  എക്സൈസിന്‍റെ ഷാഡോ സംഘവും കൊല്ലം ഐ ബിയും നൽകിയ രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.  പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് ) സതീഷ് ചന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ് , ശ്യാം കുമാർ അജീഷ് ബാബു, WCEO  സുനിത,  ഡ്രൈവർ ശിവപ്രകാശ് എന്നിവർ  പങ്കെടുത്തു.

Advertisement