കരുനാഗപ്പള്ളി.സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും മുൻ ജി എസ് ടി അസിസ്റ്റന്റ് കമ്മിഷണറുമായിരുന്ന രാജീവ് മാമ്പറയുടെ നിര്യാണത്തിൽ ടി എ റസാഖ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണയോഗം ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോ പാർക്ക് അധ്യക്ഷത വഹിച്ചു . കാസ് പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള, പ്രവീൺ മനക്കൽ,കോട്ടയിൽ രാജു,,നജീബ് മണ്ണെൽ, ബഷീർ എവർ മാക്സ്,അഡ്വ.രാജീവ് രാജാധനി,നിജാം ബഷീ,ശിവരാജൻ,സി ജനചന്ദ്രൻ ഷിഹാബ് പൈനും മൂട് എന്നിവർ സംസാരിച്ചു






































