ഇടതു നഗരസഭ ഭരണം തൊഴിലാളി വർഗ്ഗത്തിന് എതിരേ -ബോബൻ ജി നാഥ്

Advertisement

കരുനാഗപ്പള്ളി-കഴിഞ്ഞ 16 വർഷമായി കരുനാഗപ്പള്ളി നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികളെ പിരിച്ചുവിട്ട നടപടി തൊഴിലാളി വർഗ്ഗത്തോടുളള ഇടതുപക്ഷ ഭരണത്തിൻറെ നീതിനിഷേധം ആണെന്ന് യു ഡബ്ല്യു ഇ സി സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് പ്രസ്താവിച്ചു.
യു ഡബ്ല്യു ഇസി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധവകളും പാവപ്പെട്ടവരുമായ തൊഴിലാളികളുടെ അർഹതപ്പെട്ട പി എഫ് തടഞ്ഞുവച്ചും നോട്ടീസ് പോലും നൽകാതെ  നഗരസഭാ അധികാരികൾ തൊഴിലാളികളെ പിരിച്ചുവിട്ട നടപടി മനുഷ്യത്വ രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
യു ഡബ്ല്യു ഇസിയുടെ സമരത്തെ തുടർന്ന് മൂന്നു തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുത്തെങ്കിലും മറ്റ് ഏഴ് പേരെ കൂടി തിരിച്ചെടുത്താൽ മാത്രമേ സമര പരിപാടി അവസാനിക്കുകയുള്ളൂ എന്ന് ബോബൻ ജി നാഥ് പറഞ്ഞു. കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ബി മോഹൻദാസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം നീലികുളം സദാനന്ദൻ കോൺഗ്രസ് നേതാക്കളായ ബാബുജി പട്ടത്താനം, ജി കൃഷ്ണപിള്ള, അഡ്വ.ബി ബിനു, സുരേഷ്  പനക്കുളങ്ങര,  പി സോമരാജൻ ,ജോയ് വർഗീസ്, എം നിസാർ, പി തമ്പാൻ, അനില ബോബൻ ,മോളി എസ്, മുഹമ്മദ്ഹുസൈൻ, വി.കെ രാജേന്ദ്രൻ, അജിത സി ജി , വിനോദ് എസ് കെ വത്സല ,പ്രസന്നൻ രമേശൻ കുമരേത്ത് , ഹാരിസ്,കെ എസ് കെ രാമചന്ദ്രൻ ,വർഗീസ് ഡാനിയൽ, മാത്യു തങ്കച്ചൻ, വർഗീസ് മാത്യു, മൈതീൻ കുഞ്ഞ്, ഹാരീസ് ആലുംമൂട് എന്നിവർ പ്രസംഗിച്ചു.


Advertisement