ചവറ. നിയോജകമണ്ഡലത്തില്‍ പുതിയതായി അനുവദിച്ച സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
എല്‍.ബി.എസ് സെന്‍ററിന്‍റെ അലോട്ട്മെന്‍റ് വഴിയാണ് അഡ്മിഷന്‍. ഒക്ടോബര്‍ 31 നകം അഡ്മിഷന്‍ നടപടി പൂര്‍ത്തിയാകും.
ചവറ നഴ്സിംഗ് കോളേജിലേക്ക് ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് എല്‍.ബി.എസ് സെന്‍ററിന്‍റെ 7-ാമത് അലോട്ട്മെന്‍റില്‍ സെപ്തംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യവാരമോ പുതിയ ഓപ്ഷന്‍ നല്‍കാമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുളളതായി ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.






































