ചവറ :ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റും ചവറ വികാസ് കലാസാംസ്‌കാരിക സമിതിയും സംയുക്തമായി ഏകദിന ചെറുകഥാ ശില്പശാല സംഘടിപ്പിച്ചു. എഴുത്തുകാരൻ വി. ഷിനിലാൽ ഉദ്ഘാടനം ചെയ്തു. വികാസ് ലൈബ്രറി പ്രസിഡന്റ് ആർ. ഗോപിനാഥൻനായർ അദ്ധ്യക്ഷനായി. എഴുത്തുകാരായ എസ്.ആർ. ലാൽ,സലിൻ മാങ്കുഴി, അനിൽ വേങ്ങോട്, പന്മന ക്യാമ്പസ് ഡയറക്ടർ ഡോ. കെ. ബി. ശെൽവമണി എന്നിവർ പ്രഭാഷണം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ ആർ.രാജലക്ഷ്മി, എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവർ സംസാരിച്ചു.. രണ്ട് സെക്ഷനിലായി നടന്ന ശില്പശാലയിൽ ജില്ലയിൽ നിന്നുള്ള എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.






































