ക്ലാപ്പന. ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത ബ്ലഡ്പ്രഷർഗു ളിക ഒടിയ്ക്കാൻ കഴിയാതെ റബർ പോലെ വളയുന്നതായി പരാതി. ഗുളികയുടെ വിതരണം നിർത്തി
കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേ ഷൻ ലിമിറ്റഡ് വിതരണം ചെയ്ത ഗുളിക സംബന്ധിച്ചാണ് പരാതി.ഗുളിക കൂടുതൽപരിശോധനകൾക്കായി ഡ്രഗ്സ് ലാബിലേക്ക് അയച്ചു.ഗുളിക കഴിച്ചപ്പോൾ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്ന് രോഗികൾ .അമിത ഉറക്കവും, ശരീര വേദനയും അനുഭവപ്പെട്ടത് നിരവധി പേർക്ക്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിതരണം നിർത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് ചാനലിനോട് പറഞ്ഞു.






































