പനപ്പെട്ടി: പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തോടും ശ്രീമദ് മഹാശിവപുരാണയജ്ഞത്തോടും അനുബന്ധിച്ച് ഭരണിക്കാവ് ഡോക്ടർ സുമ കാർത്തിക കണ്ണാശുപത്രിയുടെയും ആശ്രമം ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
പനപ്പെട്ടി 354-ാം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ ഇന്ന് രാവിലെ 9:30-നാണ് ക്യാമ്പ് ആരംഭിച്ചത്. നാട്ടുകാർക്ക് നേത്രരോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ചികിത്സയും സൗജന്യമായി ലഭിക്കും.
ഈ സൗജന്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും G. രതീഷ് (9446855112), M. ബാബു (8547183315) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
































