കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ റോഡ് നിർമ്മാണത്തിന് 5.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു.
നവ കേരള പദ്ധതിയിൽ പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം നിർവഹണം നടത്തുന്ന തഴവ, കുലശേഖരപുരം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന തഴവ നേഴ്സറിമുക്ക് -ഐഡിയൽ സ്കൂൾ -ശാസ്താംപ്പൊയ്ക -കഞ്ഞിരപ്പള്ളി ജംഗ്ഷൻ-ടി ബി ജംഗ്ഷൻ- -ആനന്ദജംഗ്ഷൻ -പഞ്ചമിമുക്ക് റോഡ് നിർമാണത്തിന് 5.65കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ് എം എൽ എ അറിയിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പ്രധാനപ്പെട്ട റോഡ് നിർമ്മാണത്തിനാണ് തുക അനുവദിച്ചത്. നവ കേരള പദ്ധതിയുടെ ഭാഗമായി എല്ലാ നിയോജകമണ്ഡലത്തിലും ഏഴ് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ തുക അനുവദിച്ചിരുന്നു ഇതിൽ എംഎൽഎ നിർദേശിക്കപ്പെട്ട പദ്ധതികൾക്കാണ് അനുവാദം ലഭിച്ചിട്ടുള്ളത് കുറ്റിപ്പുറം ഷാപ്പ് മുക്ക് മാരാരിത്തോട്ടം റോഡിന് 1.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഉടൻതന്നെ ടെൻഡർ നടപടികൾ ആരംഭിച്ച വേഗം നിർമ്മാണം പൂർത്തീകരിക്കുന്നതാണെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു






































