കൊട്ടാരക്കരയിൽ മോഷണം തുടർക്കഥ,പരിഹാരമില്ലാതെ അധികൃതര്‍

Advertisement

കൊട്ടാരക്കര. നാട്ടില്‍ മോഷണം തുടർക്കഥയാകുമ്പോഴും പരിഹാരമില്ലാതെ അധികൃതര്‍. നിരവധി കടകളിൽ കള്ളൻ കയറി. അപ്പർകരിക്കം ഭാഗത്തെ അഞ്ച് കടകളിലാണ് മോഷണം നടന്നത് വിവിധ കടകളിൽ നിന്നായി പതിനായിരത്തിലധികം രൂപ മോഷ്ടാക്കൾ കവർന്നു.

ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്. അപ്പർ കരിക്കം ഭാഗത്തെ ഒരേ നിലയിലുള്ള കടകളിലായിരുന്നു മോഷണം.
അക്ഷയ സെന്റർ, പച്ചകറിക്കട, ടീ ഷോപ്, ലബോറട്ടറി എന്നിവടങ്ങളിലാണ് മോഷണം നടന്നത്. മിക്ക കടകളുടെയും പൂട്ടുകൾ തല്ലിത്തകർത്തു.

കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കി. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി മോഷണം വ്യാപകമാണെങ്കിലും ശക്തമായ അൻ്വേഷണമില്ലെന്ന പരാതിയുണ്ട്. മോഷ്ടാക്കളെ പിടികൂടാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധവും ശക്തമാണ്.

Advertisement