കുന്നത്തൂർ:പനപ്പെട്ടി ആശ്രമം ക്ഷേത്രത്തിൽ മഹാശിവപുരാണ യജ്ഞം സെപ്റ്റംബർ 20 നും നവരാത്രി സംഗീതോത്സവം 23നും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.തൃശ്ശൂർ മുണ്ടാരപ്പള്ളി മഹേശ്വരൻ നമ്പൂതിരി യജ്ഞാചാര്യനാകും.പ്രഭാഷണം,സംഗീത സദസ്സ്,വിശേഷാൽ പൂജകൾ,അന്നദാനം, വിദ്യാരംഭം,കഥകളി,വിശേഷാൽ പൂജകളും അർച്ചനകളും തുടങ്ങിയവ ഉണ്ടാകും.ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ രതീഷ് കൗസ്തുഭം,ബാബു എം,സുനിൽ ചരുവിള,രജനീഷ് ആർ,ഗോപകുമാർ കൽഹാരം,അരുൺകുമാർ വിഎന്നിവർ അറിയിച്ചു.
































