സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ മുച്ചക്ര വാഹന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 22 വൈകിട്ട് മൂന്നിന് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ മുഖ്യ പ്രഭാഷണം നടത്തും. മേയര്‍ ഹണി ബെഞ്ചമിന്‍ മുഖ്യാതിഥിയാകും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ടി.ബി.സുബൈര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ എന്‍.ടോമി, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്. രാജേഷ് കുമാര്‍, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ഡി.എസ് മിത്ര, ലോട്ടറി വില്പന യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
































