കൊല്ലത്ത് ഇളകിവീഴാറായ ടയറുമായി സ്‌കൂള്‍ ബസിന്റെ അപകട യാത്ര….മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു

Advertisement

കൊല്ലം കൊട്ടാരക്കര കലയപുരത്ത് ഇളകിവീഴാറായ ടയറുമായി സ്‌കൂള്‍ ബസിന്റെ അപകട യാത്ര. മോട്ടോര്‍ വാഹന വകുപ്പ് സേഫ്റ്റി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.

ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്. ബസിന്റെ മുന്‍ വശത്തെ ആക്‌സില്‍ ഒടിഞ്ഞു 500 മീറ്ററോളം ഉരഞ്ഞ് നീങ്ങി. ബസില്‍ 13 കുട്ടികള്‍ ഉണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് സേഫ്റ്റി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബസിന് വേണ്ട രീതിയിലുള്ള അറ്റകുറ്റപ്പണി ഇല്ലാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement