കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവിനെ കിളികൊല്ലൂർ പോലിസ് അറസ്റ്റ് ചെയ്തു. കരിക്കോട് ശ്രുതി ക്ലബ്ബിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരിക്കോട് ടികെഎം കോളേജ് പോലീസ് പരിധിയിൽ തേമ്പാറ തൊടിയിൽ വീട്ടിൽ അനൂപ് (36) ആണ് അറസ്റ്റിൽ ആയത്. ഇയാളുടെ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്നുവെന്ന് വിശ്വസനീയമായ വിവരം കൊല്ലംസിറ്റി പോലിസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് കൊല്ലം സിറ്റി പോലീസ് കഞ്ചാവ് ചെടികൾ വളർത്തുന്നത് പിടികൂടുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പ് ഇരവിപുരം പോലീസ് സ്റ്റേഷൻ ആറ് ചെടികൾ വളർത്തിയ കേസിൽ അനിൽ എന്ന യുവാവിനെ അറസ്റ് ചെയ്തിരുന്നു. അനൂപിൻ്റെ വാട്ടിൽ പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ വളർത്തിയ ഏഴ് ചെടികളാണ് പോലീസ് കണ്ടെത്തിയത്. നേരത്തെ കഞ്ചാവ് ഉപയോഗിക്കുമായിരുന്നു ഇയാൾ കൈവശം ഉണ്ടായിരുന്ന കഞ്ചാവിന്റെ അരികൾ പാകിയാണ് വിത്തുകൾ ഉണ്ടാക്കിയത്. ഇത് പിന്നീട് വെള്ള പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിൽ മണ്ണ് നിറച്ച് വിത്തുകൾ അതിലേക്ക് മാറ്റുകയായിരുന്നു. ഇവ വീട്ടിൻ്റെ പിറകുവശം മതിലിനോട് ചേർത്ത് ദിവസേന വെള്ളമൊഴിച്ച് വളർത്തുകയായിരുന്നു. പിടികൂടിയതിൽ രണ്ട് ചെടികൾ നാലുമാസം ആയതും ബാക്കി ചെടികൾ ഒരുമാസം കാലയളവ് ആയതുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിൽ സ്വന്തം ഉപയോഗത്തിനുവേണ്ടി കഞ്ചാവ് വളർത്തിയത് ആണെന്ന് ഞാൻ പറഞ്ഞെങ്കിലും പോലീസ് അത് വിശ്വസിച്ചിട്ടില്ല. കഞ്ചാവ് വളർത്തിയത് വിൽപ്പനയ്ക്ക് വേണ്ടിയാണ് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലായത്. കിളികൊല്ലൂർ എസ്. ഐ. ശ്രീജിത്ത്, സിപിഎം മാരായ സാജ്, രാജഗോപാലൻ, ബിനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്
































