തഴവ: നാടിനെ നവീകരിച്ചതിൽ നാടകങ്ങൾ നൽകിയ സംഭാവന വിലപ്പെട്ടതാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ. അഭിപ്രായപ്പെട്ടു. നാട്ടിൻ പുറങ്ങളിലെ നിലനിന്നിരുന്ന അയിത്തത്തിനും അനാചാരത്തിനുമെതിരെ നാടകങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു.
തഴവ ആദിത്യവിലാസം ആർട്സ് സൊസൈറ്റിയുടെ വി എ ശങ്കരൻ പോറ്റി -സി ആർ മനോജ് സ്മാരക നാടകോൽസവം ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ സുജിത്ത് വിജയൻപിള്ള എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ആർട്ടിസ്റ്റ് സുജാതൻ മുഖ്യാതിഥിയായി. ജി ഹരികുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി സദാശിവൻ, , അജിൻ ജി.നാഥ്,ഡി ഉണ്ണികൃഷ്ണപിള്ള, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം അജന്ത തീയറ്റേഴ്സിന്റെ വംശം നാടകം അരങ്ങേറി. നാടകോത്സവം 16ന് സമാപിക്കും.






































