കല്ലടയുടെ പേരില്‍ ഒരു കളിവള്ളം…. കല്ലട ചുണ്ടന്‍ നീരണിയുന്നു

Advertisement

കല്ലട നിവാസികളുടെ എക്കാലത്തെയും ഒരു സ്വപ്‌നമായിരുന്ന കല്ലട ചുണ്ടന്‍ നീരണിയുന്നു. സെപ്റ്റംബര്‍ 21ന് രാവിലെ 10.30 കഴിഞ്ഞാണ് നീരണിയല്‍ ചടങ്ങ്. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആര്‍ട്ടിസ്റ്റുകള്‍ ആയ രാജേഷ് ശര്‍മ്മ റോജിന്‍ തോമസ് എന്നിവര്‍ പങ്കെടുക്കും. കല്ലട ജലോത്സവത്തിന്റെ ഫിനിഷിംഗ് പോയിന്റില്‍ കൂടുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റര് അനീറ്റ സ്വാഗതവും തുടര്‍ന്ന് കല്ലടയിലെ ജലോത്സവ സംഘാടകര്‍ രാഷ്ട്രീയ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും തുടര്‍ന്ന് വള്ളസദ്യ കലാകായിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നു.
കല്ലടയുടെ പേരില്‍ ഒരു കളിവള്ളം. 2010-ല്‍ വേലന്‍ ചരുവില്‍ രാജുവച്ചാന്‍ രക്ഷാധികാരിയായി കല്ലട ചുണ്ടന്‍ വള്ള സമിതി രൂപീകരിച്ചു. 2024- കല്ലട ചുണ്ടന്‍ വള്ള സമിതി പ്രസിഡന്റ് ആയ സന്തോഷ് അടൂരാന്‍ റാന്നി കീക്കൊഴൂര്‍ കരക്കാരില്‍ നിന്ന് പള്ളിയോടം വിലയ്ക്ക് വാങ്ങി അണിയവും അമരവും പൊക്കം കുറച്ച് ചൂണ്ടന്‍ വള്ളമാക്കി. ആ വെള്ളത്തിന് ‘ കല്ലട ചുണ്ടന്‍ ‘ എന്ന പേരുനല്‍കി.
1979-ല്‍ കൊടുപ്പുന്നക്കാരുടെ ചൂണ്ടന്‍ വള്ളമായ ഗിയര്‍ ഗിയര്‍ഗോസ് ആറന്മുള കോറ്റാത്തൂര്‍ കരക്കാര്‍ വാങ്ങി പള്ളിയോടമാക്കി. ഒരു ഹാട്രിക് ഉള്‍പ്പടെ 12 പ്രാവശ്യം മന്നം ട്രോഫി നേടി. എന്നാല്‍ ചുണ്ടന്‍ വെള്ളമായിരുന്ന സമയത്ത് ആലപ്പുഴ നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്ത് യു. ബി.സി കൈനകരിയുടെ കൈകരുത്തില്‍ നെഹ്‌റു ട്രോഫി നേടിയിട്ടുണ്ട്. അങ്ങനെ നെഹ്‌റു ട്രോഫിയും മന്നം ട്രോഫിയും നേടിയ അത്യപൂര്‍വമായ ഒരു ചരിത്രമുള്ള വള്ളമാണ് ഇപ്പോള്‍ കല്ലട ചുണ്ടന്‍.

Advertisement