അഞ്ചല്‍: അഞ്ചല്‍ ബൈപാസിലെ വൈദ്യുതി തൂണില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം സ്വദേശി ദീപു (38)വാണ് മരിച്ചത്. ചീപ്പുവയല്‍ ഭാഗത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെഎസ്ഇബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം പുനലൂര്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം അഴിച്ചിറക്കിയത്. അഞ്ചല്‍ പൊലീസ് മേല്‍ നടപടികളെടുത്ത ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകിട്ട് നാലോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഏറെ നാളായി ദീപു എഴുകോണ്‍ ഭാഗത്താണ് താമസിച്ചു വന്നത്. ഏതാനും ദിവസങ്ങളായി ചണ്ണപ്പേട്ട പ്രദേശത്തുണ്ടായിരുന്നതായി പറയപ്പെടുന്നു.
































