കൊല്ലം: മദ്ധ്യവയസ്‌കനെ അഷ്ടമുടി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഷ്ടമുടി പള്ളത്ത് പടിഞ്ഞാറ്റതില്‍ പരേതരായ ഗോപാലകൃഷ്ണന്റെയും സുമതിയുടെയും മകന്‍ മധു (48) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഏഴിന് വീടിന് സമീപത്ത് കൊപ്ലിത്താഴെ കായല്‍ വാരത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സമീപവാസികളാണ് മൃതദ്ദേഹം കാണുന്നത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
































