കരുനാഗപ്പള്ളി. താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യ ത്തിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ 172-ാം മത് ജയന്തി ദിനാ ഘോഷം മുൻ DGP ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. പടനായർകുളങ്ങര തെക്ക് 365-ാം നമ്പർ എൻ.എസ്.എസ് കരയോഗ ആഡിറ്റോറിയ ത്തിൽ നടന്ന ജയന്തി ദിനാഘോഷത്തിൽ എൻ.എസ്.എസ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡൻറുമായ അഡ്വ: എൻ. വി. അയ്യപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അറിവിൻ്റെ മഹാകേന്ദ്രമായ ചട്ടമ്പിസ്വാമികളുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഇനിയും കൂടുതൽ ശ്രമിക്കേണ്ടതാണെന്ന് മുൻ DGP ഡോ. അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. “ചട്ടമ്പിസ്വാമി ജീവിതവും പഠനവും” എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് പ്രൊ. സി. ശശിധരകുറുപ്പ് സ്‌മരണാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിന് യൂണിയൻ വൈസ്പ്ര സിഡന്റ് അഡ്വ: വി. ഉണ്ണികൃഷ്‌ണപിള്ള സ്വാഗതവും, യൂണിയൻ സെക്രട്ടറി അരുൺ. ജി. നായർ കൃതഞ്ജതയും രേഖപ്പെടുത്തി. എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, യൂണിയൻ കമ്മറ്റി അംഗങ്ങൾ, താലൂക്കിലെ ഭാരവാഹികൾ, വനിതാസമാജം, ബാലസമാജം, സ്വയംസഹായസംഘങ്ങൾ എന്നിവ യിലെ അംഗങ്ങൾ, എം എസ് എസ് എസ് കോ-ഓർഡിനേറ്റേഴ്‌സ്, യൂണിയൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ ജയന്തിദിനാഘോഷത്തിൽ പങ്കെടുത്തു.






































