പത്തനാപുരം: ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പത്തനാപുരം കടക്കാമണ്‍ അംബേദ്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 76ല്‍ ശരത് (28) നെ ആണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മോഷണം ചെയ്ത ബൈക്ക് നമ്പര്‍ പ്ലേറ്റ് മാറ്റി ഉപയോഗിക്കുകയായിരുന്നു പ്രതി. എസ്എസ്ബി പത്തനാപുരം ഫീല്‍ഡ് ഓഫീസര്‍ എസ്‌ഐ ബിജു ജി.എസ്. നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനാപുരം എസ്എച്ച്ഒ ആര്‍. ബിജുവിന്റെ നേതൃത്തില്‍ എസ്‌ഐമാരായ സന്തോഷ്, ടോമിന്‍ ജോസ്, എഎസ്‌ഐ അക്ഷയ്, സിപിഒ വിഷ്ണു, ബോബിന്‍, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുക്കുകയുമായിരുന്നു.
നെല്ലിപ്പള്ളിക്ക് സമീപത്ത് നിന്ന് മോഷണം പോയ ബൈക്ക് കണ്ടെത്തി. പ്രതിയെ പത്തനാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
































