കൊല്ലം: എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പിലെ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024) ജനറല്‍ തസ്തികയുടെ കൊല്ലം ജില്ലയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധന 17ന് രാവിലെ അഞ്ചിന് കഴക്കൂട്ടം- ചന്തവിള സര്‍ക്കാര്‍ യുപിഎസിലും ശാരീരിക ക്ഷമതാ പരീക്ഷ തിരുവനന്തപുരം വെട്ടുറോഡ് (കഴക്കൂട്ടം) പോത്തന്‍കോട് റോഡ് സൈനിക സ്‌കൂളിന് സമീപം നടക്കും.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് (കാറ്റഗറി നം.744/2024) ജില്ലയുടെ ചുരുക്ക പ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ വെരിഫിക്കേഷന്‍ 17ന് രാവിലെ അഞ്ചിന് പത്തനംതിട്ട, മല്ലശ്ശേരി, പ്രമാദം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, ശാരീരിക ക്ഷമതാ പരീക്ഷ പൂങ്കാവ്- കോന്നി റോഡിലും നടക്കും. 0474-2743624.
































