കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് കാപ്പാ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച പ്രതി അറസ്റ്റില്‍.
മുഖത്തല ചെറിയേല മഠത്തില്‍വിള വീട്ടില്‍ അഭിഷേക് (23) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 2021 മുതല്‍ കൊട്ടിയം പോലീസ്‌സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടതോടെ കാപ്പാ നിയമപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇയാളെ 2024 ആഗസ്റ്റ് രണ്ടുമുതല്‍ ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.
എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് ജനുവരിമാസം ഇയാള്‍ വീണ്ടും ജില്ലയില്‍ പ്രവേശിക്കുകയും പുനുക്കന്നൂര്‍ സ്വദേശിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് കാപ്പാ നിയമലംഘനത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു.
































