കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കരുതല്‍തടങ്കലിന് ഉത്തരവായി. വടക്കേവിള ക്രസന്റ് നഗര്‍ 79ല്‍ ചെറിയഴികത്ത്‌വീട്ടില്‍ വാവാച്ചി എന്ന് വിളിക്കുന്ന റിയാസ് (34) നെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളപത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇതില്‍ രണ്ടുകേസുകള്‍ വധശ്രമത്തിനും നാലുകേസുകള്‍ നരഹത്യശ്രമത്തിനും ബാക്കിയുള്ളവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും രജിസ്റ്റര്‍ ചെയ്തവയാണ്. ഇയാള്‍ക്കെതിരെ മുന്‍കാലങ്ങളിലും കാപ്പാ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്നും കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് നടപടി.
































