സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയ കേന്ദ്രം മുഖേന ഒക്ടോബര്‍ 31 -നകം ബയോമെട്രിക് മസ്റ്ററിങ് നടത്തണം. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ചവര്‍, കുടുംബ പെന്‍ഷണര്‍മാര്‍, ആശ്വാസ്-സമാശ്വാസ് കയര്‍ സ്‌പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് മുന്‍പ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയവരാണ് മസ്റ്ററിങ് നടത്തേണ്ടത്. നിശ്ചിത തീയതിക്കകം മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങുമെന്ന് സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു.
































