ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ പട്ടികജാതി/വര്‍ഗ കോര്‍പ്പറേഷന് വേണ്ടി നിര്‍മ്മിച്ച പുതിയ ഉപജില്ലാ കാര്യാലയം സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് പട്ടിക ജാതി/വര്‍ഗ-പിന്നോക്ക വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍, മുന്‍ എം.പി കെ. സോമപ്രസാദ് എന്നിവര്‍ വായ്പാ വിതരണം നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ ഷാജു, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുന്ദരേശന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ അനില്‍ എസ് കല്ലേലിഭാഗം, അംഗം പി ശ്യാമളയമ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരംസമിതി അധ്യക്ഷര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
































