അഞ്ചൽ : വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ രണ്ടുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പകൽ രണ്ടുമണിയോടെയാണ് സംഭവം. ഏരൂർ ഓലിയരിക് വെള്ളച്ചാട്ടം കാണാൻ സകുടുംബമായെത്തിയ ചിറയിൻകീഴ് സ്വദേശികളായ സുഭാഷ് (30), രാജേഷ് (28) അതിഥി (ഏഴ്) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളം ഒഴുകുന്നിടത്തെ പാറക്കല്ലിൽ ചവിട്ടിനിന്ന അതിഥി കാൽതെറ്റി വീണപ്പോൾ രക്ഷിക്കുന്നതിടെയാണ് രാജേഷിനും സുഭാഷിനും പരിക്കേറ്റത്. രാജേഷിൻ്റെ മകളാണ് അതിഥി. രാജേഷിൻ്റെ തലക്കാണ് പരിക്കേറ്റത്. സ്ഥലത്തുള്ളവർ ഉടൻ തന്നെ മൂവരെയും രക്ഷപെ
ടുത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ രാജേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഓണക്കാലമായതിനാൽ വെള്ളച്ചാട്ടം കാണാൻ പലസ്ഥലങ്ങളിൽനിന്ന് ധാരാളം ആളുകൾ ഇവിടെയെത്തിയിരുന്നു. ഇവിടെ മതിയായ സുരക്ഷബ ക്രമീകരണങ്ങളൊന്നും തന്നെ അധികൃതർ ഒരുക്കിയിരുന്നില്ല. ഏതാനും വർഷം മുമ്പ് ഡി.ടി.പി.സിയുടെ ടൂറിസം വികസന പദ്ധതിക്ക് തുടക്കം കുറിച്ചുവെങ്കിലും പൂർത്തിയായിട്ടില്ല. ഡി.ടി.പി.സി അധികൃതർ പദ്ധതി പൂർത്തീകരിച്ച് കൂടുതൽ സൗകര്യങ്ങളും സുരക്ഷയും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
































