ഓച്ചിറ: ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല.ആലുംപീടിക പേരാത്തേരിൽ സജീവിന്റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 9.45 ഓടെ ആയിരംതെങ്ങ് – ഓച്ചിറ റോഡിൽ ആലുംപിടിക ജംഗ്ഷന് പടിഞ്ഞാറ് സംഭവം. എരമത്ത്മുക്കിൽ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു സജീവൻ.
കാറിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയരുന്നതു കണ്ട് കാർ നിറുത്തി ഇറങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികളും കരുനാഗപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.
































