കൊല്ലം: കണ്ടെയ്നർ ലോറിയിടിച്ച് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. വടക്കേവിള ജി.വി നഗർ 3 ജലാസിൽ ഹരിദാസ് (69) ആണ് മരിച്ചത്. തിരുവോണദിനത്തിൽ വൈകിട്ട് 3 ന് അയത്തിൽ ജംഗ്ഷനിലായിരുന്നു സംഭവം. പവർഹൗസ് മുക്കിലെ കുടുംബവീട്ടിൽ നിന്ന് പേരൂറുള്ള വാടക വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന ഹരിദാസിനെ മേവറം ഭാഗത്ത് നിന്ന് കാവനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഹരിദാസിന് തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദ്ദേഹം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ പോളയത്തോട് ശ്മശാനത്തിൽ നടക്കും. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഭാര്യ: ജലജ, മകൻ: എച്ച്.സൂര്യദാസ്, മരുമകൾ : കെ.പി.പ്രിജിമോൾ
































