പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് മുതുപിലാക്കാട് ക്ഷേത്രത്തിൽ എത്തും

Advertisement

മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഒരുക്കിയ അത്തപ്പൂക്കളത്തിന് താഴെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പൂക്കളാൽ എഴുതിയതിന് 25 ഭക്തർക്കെതിരെ കേസെടുത്ത സംഭവത്തിൽ കേന്ദ്ര മന്ത്രി  സുരേഷ് ഗോപി സ്ഥലം സന്ദർശിക്കും. വൈകുന്നേരം 3 മണിക്ക് ക്ഷേത്ര പരിസരത്ത് അദ്ദേഹം എത്തുമെന്നാണ് വിവരം. കേസെടുത്ത പട്ടാളക്കാരനെയും പ്രവർത്തകരെയും സന്ദർശിച്ച് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിക്കും. അതേസമയം സംഭവത്തിൽ ശാസ്താംകോട്ട പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോലീസ് സ്റ്റേഷൻ മാർച്ച് നടക്കും. രാവിലെ 10 മണിക്ക് ശാസ്താംകോട്ട പോലിസ് സ്റ്റേഷനിലേക്ക്  നടത്തുന്ന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും.   ശാസ്താംകോട്ട ഫിൽറ്റർ ഹൗസിന് മുന്നിൽ നിന്നും മാർച്ച് ആരംഭിക്കും.

Advertisement