കന്നേറ്റി ജലോല്‍സവം ഇന്ന്

Advertisement

കരുനാഗപ്പള്ളി .ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് കന്നേറ്റി കായലിന്റെ ഇരുകരകളെയും ആവേശത്തിലാറാടിച്ച് 85-ാം ശ്രീനാരായണ ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവം നടക്കും. കായലിന്റെ ഇരുകരകളിലും ദേശീയപാതയോരത്തും ഒക്കെ യായി അണിചേരുന്ന പതിനായി രങ്ങൾ ആർപ്പോ വിളികളോടെ യും മത്സര വള്ളങ്ങൾക്ക് ആവേ ശം പകരും. ഇന്ന് 2ന് നടക്കുന്ന ജലോത്സവ പൊതുസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത
വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാ ണി ജലോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് ജനറൽ ക്യാപ്റ്റൻ എസ് പ്രവീൺകുമാറിന്റെ നേതൃ ത്വത്തിൽ ജല ഘോഷയാത്ര. ഡോക്‌ടർ സുജിത് വിജയൻ പി ള്ള എംഎൽഎ മാസ്‌റ്ററിൽ സല്യൂട്ട് സ്വീകരിക്കും. ചുണ്ടൻ വള്ളങ്ങൾ, തെക്കനോട് കെട്ടുവ ളങ്ങൾ, തെക്കനോട് തറവള്ള ങ്ങൾ തുടങ്ങിയവ മത്സരത്തിൽ പങ്കെടുക്കും. മത്സ്യഫെഡ് ചെയർമാൻ ഈ മനോഹരൻ സമ്മാനദാന നിർവഹിക്കും.

Advertisement