കരുനാഗപ്പള്ളി.. വീട് കയറി ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ. തേവലക്കര അരിനെല്ലൂർ പാറയിൽ വീട്ടിൽ മണികണ്ഠൻ മകൻ പ്രണവ് 22 ആണ് പോലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതി വെളുപ്പിനെ തഴവ കുറ്റിപ്പുറത്ത് അർജുനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുകയായിരുന്നു. മണപ്പള്ളിയിൽ ഒരു വീട് കയറി ആക്രമിച്ചത് അർജുൻ ആണെന്ന മുൻവിരോധത്തിലാണ് പ്രതികൾ വീട് ആക്രമിച്ചത്.
അഞ്ച് ടൂവീലറുകളിൽ വന്നായിരുന്നു ആക്രമണം നടത്തിയത്. കൂട്ടു പ്രതികളെ തിരിച്ചറിയുകയും ഉടൻതന്നെ പിടിയിലാകുമെന്നും കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബിജുവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.






































