ഓച്ചിറയിൽ എക്സൈസ് വ്യാജ ചാരായ വാറ്റ് പിടിച്ചു

Advertisement


കരുനാഗപ്പള്ളി :ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉത്രാട ദിനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ് .ലതീഷിന്റെ നേതൃത്വത്തിൽ ഓച്ചിറ കൊറ്റമ്പള്ളി ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ ഓണ വിപണി ലക്ഷ്യമിട്ട് വീട്ടിൽ ചാരായം വാറ്റിയതിന് കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ കൊറ്റമ്പള്ളി മുറിയിൽ ശ്രീകൈലാസം വീട്ടിൽ കുട്ടപ്പൻ മകൻ കുഞ്ഞുമോൻ (56) എന്നയാളുടെ പേരിൽ കേസ്സെടുത്തു.എക്‌സൈസിനെ കണ്ട് ഇയാൾ ഓടിരക്ഷപെട്ടു . 5.6 ലിറ്റർ ചാരായം,50 ലിറ്റർ കോട, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ, വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ എസ്. ഉണ്ണികൃഷ്ണപിള്ള, എബിമോൻ കെ വി ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ചാൾസ്, അൻസാർ,ഗോഡ്‌വിൻ സ്റ്റീഫൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, AEI (ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും ഉണ്ടായിരുന്നു.

Advertisement