കൊല്ലം: ഷാര്‍ജയില്‍ കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് 8 ലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ഹാജരാക്കി അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോയും സംബന്ധിച്ച ഫൊറന്‍സിക് റിപ്പോട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് കേസ് പരിഗണിച്ച വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് 8 ലേക്ക് മാറ്റിയത്. കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുണ്ട്.
































