തഴവയില്‍ അക്രമി സംഘം അഴിഞ്ഞാടി,പിന്നില്‍ മയക്കു മരുന്നോ, നടുക്കം മാറാതെ നാട്

Advertisement

കരുനാഗപ്പള്ളി. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മുഖം മറച്ച് എത്തിയ സംഘം തഴവ കുറ്റിപ്പുറത്തിനു വടക്ക് 13-ാം വാർഡിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് 10 വീടുകൾക്ക് നേരെ ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്‌തു. ഒരു വീടിൻ്റെ കതക് ചവിട്ടി പൊളിച്ച് അകത്തു കടന്ന സംഘം വീ ട്ടിനുള്ളിലെ സകല സാധന സാ മഗ്രികളും തകർത്തു. ഇന്നലെ പു ലർച്ചെ 2.30 ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം.

തഴവ കുറ്റിപ്പുറം അശ്വതി ഭവന ത്തിൽ സുനന്ദ, നൂറാട്ടാഴേത്ത് സിന്ധു, നടാലിൽ കിഴക്കതിൽ വിനോദ്‌കുമാർ, പുത്തൻപുര യ്ക്കൽ ഷാജി, രാഹുൽ നിവാ സിൽ രാധാകൃഷ്ണപിള്ള, ദാറുൽസലാം സുൽഫത്ത് എന്നിവ രുടെയും, സമീപത്തെ മറ്റ് രണ്ട് വീടുകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന വീടുകളിൽ പൊലീസും വിരലടയാള വിദഗ്ധരും ഉൾ പ്പെടെയുള്ളവർ എത്തി പരിശോധന നടത്തി.

അശ്വതി ഭവനത്തിൽ സുനന്ദയുടെ വീട്ടിലെത്തിയ സംഘം കതക് ചവിട്ടി തുറന്ന് അകത്തു കയറി സാധന സാമഗ്രികളെല്ലാം നശിപ്പിച്ചു.

ടിവി, ഫ്രിജ്, ഫാനുകൾ, കട്ടിൽ ഉൾപ്പെടെയുള്ള ഗൃഹോ പകരണങ്ങൾ, അടുക്കളയിലെ സാധന സാമഗ്രികൾ, വീടിൻ്റെ നാലു ഭാഗത്തെയും ജനൽ ഗ്ലാ സുകൾ തുടങ്ങിയവ എല്ലാം തകർന്നു. വീട്ടിൽ സുനന്ദയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളു.

ഒരു സംഘം സുനന്ദയുടെ വീ ട്ടിൽ അക്രമം നടത്തുമ്പോൾ റോ ഡിലുണ്ടായിരുന്ന സംഘം രാഹുൽ നിവാസിൽ രാധാകൃഷ്ണ പിള്ളയുടെ വീട്ടിലും പുത്തൻപുര യ്ക്കൽ ഷാജിയുടെ വീട്ടിലും
അക്രമം നടത്തി. സുനന്ദയുടെ വീട്ടിൽ നിന്നുള്ള ബഹളം കേട്ട് രാധാകൃഷ്ണപിള്ളയും മകനും ഉണർന്നു. വീടിനു പുറത്തുള്ള ലൈറ്റുകൾ ഓണാക്കി കതകു തുറന്നു വെളിയിലേക്ക് ഇറ ങ്ങാൻ ശ്രമിക്കുമ്പോഴാണ് റോഡിൽ മാരകായുധങ്ങളുമായി നിന്നവർ വാതിലടക്കെടാ എന്ന് ആക്രോശിച്ചു എന്നു രാ ധാകൃഷ്ണപിള്ള പറഞ്ഞു. കത ക് അടച്ചപ്പോൾ വീടിൻ്റെ മുറ്റത്തു പാർക്കു ചെയ്ത‌ിരുന്ന കാറിന്റെ പിന്നിലെ ചില്ല് അടിച്ചു തകർ ത്തു. വാളു കൊണ്ട് കാറിന്റെ പിറകുവശത്ത് വെട്ടുകയും ചെയ്തു. ഈ സമയം തന്നെ – റോഡിനു കിഴക്കു ഭാഗത്തുള്ള : പുത്തൻപുരയ്ക്കൽ ഷാജിയുടെ : വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു.വീട്ടുകാർക്കു നേരെ ഭീഷ ണിയും മുഴക്കി.

സുനന്ദയുടെ വീട്ടിൽ അക്രമം നടത്തിയ സംഘം സമീപത്തുള്ള നൂറാട്ടേഴത്ത് സിന്ധുവിൻ്റെ വീട്ടു പുരയിടത്തിലെ വാഴകൾ വെട്ടി വീഴ്ത്തി.

ജനലിൽ അടിച്ച് ഭീഷണി മുഴ ക്കി. നടാലിൽ വിനോദ് കുമാറി ൻ്റെ പൂട്ടിയിട്ടിരുന്ന ഗേറ്റിന്റെ ഷീ
റ്റുകൾ വാളു കൊണ്ടു വെട്ടി നശി പ്പിച്ചു. ദാറുൽസലാം സുൽഫത്തി ന്റെ വീടിന്റെ ഗേറ്റിന്റെയും ഷീറ്റു കൾ വാളു കൊണ്ട് തകർത്തു.

താമസക്കാർ ഇല്ലാതിരുന്ന തുവ ശേരിൽ വീടിന്റെയും തുവശേ രിൽ പടീറ്റതിൽ വീടിന്റെയും മതി ലിൽ ഇരുന്ന പൂച്ചെടികൾ നശി പ്പിക്കുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രദേശത്തെത്തി ഭീകരാന്തരീക്ഷം സൃ ഷ്ടിച്ച് അക്രമം നടത്താൻ കാര ണമെന്നാണെന്നു വ്യക്തമായിട്ടി ല്ല. പൊലീസ് സംഭവത്തെ കുറി ച്ച് കൂടുതൽ അന്വേഷണത്തിലാണ്.

അക്രമികൾ ഉടൻ പിടിയിലാകും’

സാമൂഹിക വിരുദ്ധർ വീടു കയറി ആക്രമിച്ച തഴവ കുറ്റിപ്പുറം ഏരിയായിൽ മദ്യം, ലഹരി മരുന്നു മാഫിയകളുമായി ബന്ധപ്പെട്ട ചില സംശയങ്ങളാണുല്ളതെന്ന് കരുനാഗപ്പള്ളി എഎസ്‌പി‌ അഞ്ജലി ഭാവന പറഞ്ഞു. വീടുകൾ ആക്രമിച്ച സംഭവത്തിനു പിന്നിൽ ആരൊക്കെയാണെന്നു ഉടൻ തന്നെ കണ്ടു പിടിച്ച് അവരെ അറസ്‌റ്റ് ചെയ്യും. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട്. പ്രദേശത്ത് പൊ ലീസ് പട്രോളിങ്ങും ശക്തമാക്കും. ഓണത്തോട് അനുബന്ധിച്ചു മയക്കു മരുന്നിൻ്റെയും മറ്റും വ്യാപനം നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഇല്ലാതാക്കാൻ പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും എഎസ്‌പി അഞ്ജലി ഭാവന പറഞ്ഞു.

.

Advertisement