കരുനാഗപ്പള്ളി .ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ ഡ്രൈ ഡേയും ഓണ വിപണിയും ലക്ഷ്യമിട്ട് വൻ തോതിൽ മദ്യം ശേഖരിച്ച് വച്ച് വില്പന നടത്തുന്നതിനിടയിൽ മുൻ
അബ്ക്കാരി കേസിലെ പ്രതി പിടിയിലായി.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ റെയ്ഡിനായി സ്ഥലത്ത് എത്തിയ എക്സൈസ് പാർട്ടിയെ കണ്ട് മദ്യക്കച്ചവടത്തിനിടയിൽ തൊണ്ടിമുതലുകൾ നശിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടിയാൻ സൂക്ഷിച്ചു വെച്ചിരുന്ന വൻ മദ്യ ശേഖരം കണ്ടെടുത്തത്. കരുനാഗപ്പള്ളി താലൂക്കിൽ മരുതൂർ കുളങ്ങര തെക്ക് മുറിയിൽ മൂപ്പന്റയ്യത്ത് വീട്ടിൽ പുഷ്പൻ മകൻ സതീഷ് (41 വയസ്സ്)ആണ് പിടിയിലായത്. ഇയാളിൽ നിന്നും 77 കുപ്പികളിലായി 38.5 ലിറ്റർ മദ്യം പിടിച്ചെടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.റെയ്ഡിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ലതീഷി നോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ എസ് ഉണ്ണികൃഷ്ണപിള്ള,
എബിമോൻ കെ വി,
സീനിയർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി അൻസാർ, ബി ദിലീപ്കുമാർ,
എസ് കിഷോർ ,വനിത സിവിൽ എക്സൈസ് ഓഫീസർ വി മോളി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും പങ്കെടുത്തു.






































