സ്കൂൾ പാചക തൊഴിലാളികളുടെ ഏകദിന പരിശീലനം നടന്നു

Advertisement

കൊട്ടാരക്കര :സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യുടെ മെനു പരിഷ്കരണവുമായി ബന്ധപ്പെട്ട് കുളക്കട ഉപജില്ലയിലെ മുഴുവൻ സ്കൂൾ പാചക തൊഴിലാളികൾക്കും പരിശീലനം നൽകി. ഭക്ഷണ മെനുവിൽ പുതുതായി ഉൾപ്പെടുത്തിയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും പോഷക മൂല്യങ്ങൾ നഷ്ടപ്പെടാതെ അത് രുചികരമായി പാകം ചെയ്യുന്നതിനുമുള്ള വൈദഗ്ധ്യം നേടുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
കുളക്കട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത ജി എസ് അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു.സീനിയർ സൂപ്രണ്ട് വിജയലക്ഷ്മി തങ്കച്ചി,എച്ച് എം ഫോറം കൺവീനർ എബ്രഹാം ഡാനിയേൽ, രമേശ് റ്റി ആർ, ബീനാ തോമസ് എന്നിവർ സംസാരിച്ചു. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തിൽ നൂൺ മീൽ സൂപ്രണ്ട് എം റ്റി ശ്രീകുമാറും, പുതുക്കിയ മെനു സംബന്ധിച്ച് മാസ്റ്റർ ട്രെയിനർ മാരായ ബേബി പി , മഞ്ജു ദേവി എസ്, എന്നിവരും ഫയർ ആൻഡ് സേഫ്റ്റി കിച്ചൺ എന്ന വിഷയത്തിൽ ഫയർ റെസ്ക്യൂ ഓഫീസർ മാരായ അനീഷ് വൈ, പ്രസാദ് എന്നിവർ ക്ലാസ് നയിച്ചു. സെക്ഷൻ ക്ലാർക്ക് സുമകുമാരി നന്ദി പറഞ്ഞു.

Advertisement