കരുനാഗപ്പള്ളി പോലീസ് ഓണാഘോഷത്തിന്‍റെ ഭാഗമായി നിർധന കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റും, ഓണക്കോടിയും, ഓണസദ്യയും ഒരുക്കി

Advertisement

കരുനാഗപ്പള്ളി. പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് പരിധിയിലെ നിർദ്ധന 60 കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റും, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിലെ ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഓണക്കോടി വിതരണവും നടന്നു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം ബഹു കരുനാഗപ്പള്ളി എ. എസ് പി അഞ്ജലി ഭാവന IPS നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച എസ്ഐ വേണുഗോപാൽ, എസ് സിപിഒ ഹാഷിം എന്നിവരെ ആദരിച്ചു. സാമൂഹ്യ പ്രവർത്തകരായ ഉത്രാടം സുരേഷ്, സന്തോഷ് തൊടിയൂർ ,സുജിത് എന്നിവർ സന്നിഹിതരായിരുന്നു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജു, എസ്ഐ മാരായ ഷമീർ, ആഷിഖ്, എഎസ്ഐ ജയകൃഷ്ണൻ, എസ് സിപി ഒ മാരായ , വിശാഖ്, പ്രശാന്ത്,കൃഷ്ണകുമാർ, സരൺ തോമസ്, ജിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..

Advertisement