അയിഷാപോറ്റിക്ക് പണികൊടുത്ത് സിപിഎം പരവതാനിവിരിച്ച് മറ്റുപാര്‍ട്ടിക്കാര്‍

Advertisement

കൊട്ടാരക്കര. സിപിഎമ്മുമായി അകന്നുനിൽക്കുന്ന കൊട്ടാരക്കര മുൻ എംഎൽഎ പി. അയിഷാപോറ്റിയോടുള്ള അവഗണന തുടർന്ന് പാര്‍ട്ടി ഘടകങ്ങള്‍. ഐഷാ പോറ്റിയുടെശ്രമഫലമായ് മണ്ഡലത്തിലെത്തിയ പദ്ധതികൾ പൂർത്തീകരണത്തിലെത്തുമ്പോൾ നിലവിലെ എം എൽ എ,മന്ത്രി കെ എൻ ബാലഗോപാലിന്റെ ക്രെഡിറ്റിലേക്ക് മാറ്റുകയാണെന്നാണ് ആക്ഷേപം.

വാക്കനാട് ഗവൺമെന്റ് എച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന് രണ്ടുകോടി അനുവദിച്ചത് അയിഷാ പോറ്റി, കൊട്ടാരക്കര എംഎൽഎ ആയിരിക്കെയാണ് . ഒടുവിൽ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയപ്പോൾ നോട്ടീസിലും കെട്ടിടത്തിലും എഴുത്ത്
മന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശത്താൽ അനുവദിച്ച രണ്ടുകോടി രൂപയാൽ നിർമിച്ച കെട്ടിടം എന്നായി. ആയിഷാ പോറ്റിയുടെ പങ്ക് എവിടെയുമില്ല. ഇതുപോലെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് അയിഷാപോറ്റി സ്വയം ഒഴിവാകുകയും ചെയ്തു. ഉദ്ഘാടനത്തിന് ഒരുദിനം മുന്നേ സ്കൂൾ സന്ദർശിച്ചു. വ്യക്തിപരമായ അസൗകര്യം കാരണമായിരുന്നു ഉദ്ഘാടനത്തിനെത്താതിരുന്നതെന്നും മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും അയിഷാ പോറ്റി

കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ അയിഷപോറ്റി പങ്കെടുത്തതും പാർട്ടി വിടുന്നതിന്റെ സൂചനയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ നിലപാടിൽ തൽക്കാലം മാറ്റമില്ലെന്ന് അതേ വേദിയിൽ തന്നെ ഐഷാപോറ്റി തുറന്നടിക്കുകയും ചെയ്തു. രാഷ്ട്രീയമായി ഒരു വിരമിക്കലിന്‍റെ സ്വഭാവമാണ് അയിഷാപോറ്റിപുറത്തുകാട്ടുന്നതെങ്കിലും സല്‍പ്പേരുള്ള നേതാവിനെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ കോൺഗ്രസിനൊപ്പം ബിജെപിയും ശ്രമം തുടരുകയാണ്.

Advertisement