ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ആശ്രാമം മൈതാനത്ത് ഫാം ഫെസ്റ്റ് സംഘടിപ്പിക്കും. വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയാകും. കലാപരിപാടികള്‍, ഫുഡ് കോര്‍ട്ട്, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ , ജില്ലാപഞ്ചായത്ത് ഫാം ഉല്‍പ്പന്നങ്ങള്‍, ഖാദി, കയര്‍ഫെഡ്, കാഷ്യൂകോര്‍പറേഷന്‍-കാപ്പക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനവും ഉണ്ടാകും
































