കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിലേക്ക് എം.എല്‍.എ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 7 ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കാത്തുതകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. തുക അനുവദിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരക്കുന്നു.
നഗരസഭ അതിര്‍ത്തിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി അമൃത 2 പദ്ധതിയില്‍ നഗരസഭയെ ഉള്‍പ്പെടുത്തിയിട്ടും തുടര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ നഗരസഭ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് സി.ആര്‍.മഹേഷ് എം.എല്‍.എ പറഞ്ഞു.
പ്രൈവറ്റ് ബസ്സ്റ്റാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുക, അണഞ്ഞുകിടക്കുന്ന തെരുവ് വിളക്കുകള്‍ കത്തിക്കുക, തകര്‍ന്ന റോഡുകള്‍ നവീകരിക്കുക, ആധുനിക സൗകര്യങ്ങളോടുകൂടിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ് ഠൗണ്‍-സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. യു.ഡി.എഫ് ചെയര്‍മാന്‍ ആര്‍.ദേവരാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ നഗരസഭ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിയ്ക്കുമെതിരെ യു.ഡി.എഫ് കുറ്റപത്രം കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുന്‍ അംഗം കെ.ജി.രവി അവതരിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍, എം.അന്‍സാര്‍, തൊടിയൂര്‍ രാമചന്ദ്രന്‍, താഷ്‌ക്കന്റ് കാട്ടിശ്ശേരില്‍, പി.രാജു, ആര്‍.രാജശേഖരന്‍, ബിന്ദു ജയന്‍, എ€ല്‍.കെ.ശ്രീദേവി, പി.സോമരാജന്‍, സുരേഷ് പനക്കുളങ്ങര, ജോയി വര്‍ഗീസ്, സുനിത സലിംകുമാര്‍, ചിറ്റുമൂല നാസര്‍, മണ്ണേല്‍ നജീം, എ.സുദര്‍ശനന്‍, തേവറ നൗഷാദ്, അഡ്വ.ടി.പി.സലിംകുമാര്‍, ബേബി ജെസ്‌ന, എസ്.ജയകുമാര്‍, സിംലാല്‍, എം.എസ്.ഷൗക്കത്ത്, അന്‍വര്‍ പടന്നയില്‍, ആര്‍.എസ്.കിരണ്‍ എന്നിവര്‍ സംസാരിച്ചു.






































