കരുനാഗപ്പള്ളി . സംഘടനാ പ്രശ്നങ്ങളടെ പേരിൽ സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടിട്ട് ഒൻപതുമാസം.
ജില്ലാനേതൃത്വത്തിലെ ചിലർ പ്രശ്നപരിഹാരം തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി പരാതി.
താഴേത്തട്ടിലുള്ള പ്രവർത്തനം നിർജീവമായെന്ന് പാർട്ടി പ്രവർത്തകരുടെ ആരോപണം.
സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി പ്രവർത്തകർ.നേതാക്കളുടെ അഴിമതി സംബന്ധിച്ച് പുറത്തുവന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വം ഏരിയ കമ്മിറ്റി പിരിച്ച് വിട്ടത്.
ഏരിയ കമ്മിറ്റിക്കു കീഴിലെ പത്ത് ലോക്കൽ കമ്മിറ്റികൾ അന്ന് തന്നെ പിരിച്ചുവിട്ടിരുന്നു.ഇതോടെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ഘടകങ്ങളൊന്നുമില്ലാത്ത പ്രദേശമായി ഒൻപതുമാസമായി കരുനാഗപ്പള്ളി മാറി.
താഴേത്തട്ടിലുള്ള പ്രവർത്തനം ഇതോടെ നിർജീവമായെന്നാണ് പാർട്ടിയംഗങ്ങളുടെയും അനുഭാവികളുടെയും ആരോപണം.ജില്ലാ നേതൃത്വത്തിലെ ചിലർ പ്രശ്നപരിഹാരം തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരു ന്നതുവരെ നീട്ടിക്കൊണ്ടുപോ കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്.
പ്രതിപക്ഷ എംഎൽഎയുള്ള കരുനാഗപ്പള്ളിയിൽ സമരപരി പാടികൾ നടക്കുന്നില്ല, എൽഡി എഫിന് മുൻതൂക്കമുള്ള പ്രദേശത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എങ്ങും എത്തിയില്ല. പാർട്ടി ഫണ്ട് പിരിവിൽ പ്പോലും മെല്ലെപ്പോക്കുണ്ടായെന്നും കാട്ടി സംസ്ഥാന നേതൃത്വത്തിന് കരുനാഗ പ്പള്ളിയിലെ പാർട്ടി പ്രവർത്തകർ പരാതികൾ അയച്ചു.
അഡ്‌ഹോക് കമ്മിറ്റിയ്ക്കും കരുനാഗപ്പള്ളിയിൽ സംഘടന പ്രവർത്തനത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രവർത്തകരുടെ പരാതി,
പ്രശ്ന പരിഹാരത്തിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ 3 തവണ കൂടിയ കമ്മിറ്റിയ്ക്ക് പോലും തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.






































