കൊല്ലം: കന്യാകുമാരി – പുനലൂർ പാസഞ്ചറിന്റെ ചവിട്ടു പടി ഒടിഞ്ഞു തൂങ്ങിയതിനെ തുടർന്ന് 15 മിനിട്ടോളം ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
ഇന്നലെ വൈകിട്ട് ആറോടെ വേളി റെയിൽവേ സ്റ്റേഷന് സമീപത്തായ സംഭവം. ട്രെയിനിന്റെ മുൻവശത്ത് ലേഡീസ് കംപാർട്ട്മെന്റിൽ നിന്ന് അസാധാരണ ശബ്ദം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചവിട്ടുപടി ഒടിഞ്ഞ് തൂങ്ങി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പിടിച്ചിടുകയായിരുന്നു. റെയിൽവേ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി പരിശോധന നടത്തി. തകർന്ന ചവിട്ടുപടിയോട് ചേർന്ന് വാതിൽ അടച്ച ശേഷം ട്രെയിൻ സർവിസ് പുനരാരംഭിക്കുകയായിരുന്നു. പിന്നീട് അറ്റകുറ്റപണികൾ നടത്തുന്നമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
































