അമ്മ മനസ്സ് കൂട്ടായ്മ ഓണാഘോഷം

Advertisement

കരുനാഗപ്പള്ളി. അമ്മ മനസ്സ് കൂട്ടായ്മ കരുനാഗപ്പള്ളിയുടെ ഓണാഘോഷവും 2025 അമ്മമാർക്കുള്ള ഓണപ്പുടവ വിതരണവും , തിരെഞ്ഞെടുക്കപ്പെടുന്ന അമ്മമാർക്ക് ഉപജീവനത്തിനായി നൽകുന്ന ആട് വിതരണം, അമ്മ മനസ്സ് കൂട്ടായ്മയുടെ പുതിയ ജീവകാരുണ്യ പ്രവർത്തന ത്തിന്റെ ഭാഗമായുള്ള അമ്മയ്ക്കൊരുപിടി അരിയുടെ വിതരണവും 8 കേന്ദ്രങ്ങളിലായി 26 മുതൽ 30 വരെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ നഗരസഭ ഉൾപ്പെടെ 6 പഞ്ചായത്തുകളിലാണ് ഓണപ്പുടവ വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.

തൊടിയൂർ പ്ലാവിള ജംഗ്ഷന് സമീപം തങ്കച്ചൻ അവർകളുടെ വസതിയിൽ വെച്ച് നടന്ന ഉദ്ഘാടന സമ്മേളനം സി.ആർ മഹഷ്എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ പി സി.സി സെക്രട്ടറി എൽ കെ ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി ആട് വിതരണ ഉദ്ഘാടനം യെസ്സ് ഭാരത് വെഡ്ഡിംഗ് കളക്ഷൻ ചെയർമാൻ അയ്യൂബ് നിർവഹിച്ചു. അമ്മയ്ക്കൊരുപിടി അരിയുടെ ഉദ്ഘാടനം റ്റിതങ്കച്ചൻ നിർവ്വഹിച്ചു. അമ്മമനസ്സ് ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അധ്യക്ഷത വഹിച്ചു . അഡ്വ:കെ.എ ജവാദ്, ആർ.സനജൻ, സുന്ദരേഷൻ, ഷാജി മാമ്പള്ളിൽ,എ.എ അസ്സീസ്,ജനറൽ കൺവീനർ മായാ ഉദയകുമാർ ,രക്ഷാധികാരികളായ മാരിയത്ത് ടീച്ചർ , ശകുന്തള അമ്മവീട്, എന്നിവർ സംസാരിച്ചു

Advertisement