കൊല്ലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

Advertisement

കടയ്ക്കല്‍: നിരവധി കഞ്ചാവ് കേസിലെ പ്രതി ഒന്നെകാല്‍ കിലോ കഞ്ചാവുമായി റൂറല്‍ ഡാന്‍സാഫ് ടീമിന്റെ പിടിയിലായി. ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിന്‍ദാസാണ് പിടിയിലായത്. ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര സംസ്ഥാനങ്ങളിനിന്ന് കഞ്ചാവ് കേരളത്തിലെത്താന്‍ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ചിങ്ങേലിയില്‍ ബസ്സിറങ്ങി കടയ്ക്കലിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി പോലീസിനെ കണ്ട് പ്രതി ഓടിരക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പിടികൂടി പരിശോധന നടത്തവെയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്ന കവറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇയാളെ രണ്ടരകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. റിമാന്‍ഡിലായ ഇയാള്‍ രണ്ട് മാസമായി ജയിലില്‍ നിന്നിറങ്ങിയിട്ട്. ഇതിനിടെയാണ് വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെ പിടിയിലായത്.

Advertisement