കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ഗതാഗത നിരോധനം

Advertisement

കൊട്ടാരക്കര: റിംഗ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം സ്ട്രീറ്റ് ഭാഗത്ത് 25ന് അറ്റകുറ്റപണികള്‍ നടത്തുന്നതിനാല്‍ ഇതുവഴി ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. പുത്തൂര്‍ ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങള്‍ മുഴിക്കോട് ചിറ ജങ്ഷനില്‍ നിന്നും തിരിഞ്ഞ് പെരുംകുളം ബദാം ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ആലഞ്ചേരി പള്ളിക്കല്‍ മുസ്ലീം സ്ട്രീറ്റ് വഴി കൊട്ടാരക്കരയിലേക്ക് പോകണം. കൊട്ടാരക്കര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പള്ളിക്കല്‍ ആലഞ്ചേരി ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രം ജംഗ്ഷനില്‍ എത്തി പുത്തൂര്‍ ഭാഗത്തേക്കും പോകണമെന്ന് കെആര്‍എഫ്ബി-പിഎംയു കൊല്ലം ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

കരുനാഗപ്പള്ളി: വള്ളിക്കാവ്-ആലുംകടവ് റോഡില്‍ കോളഭാഗം ജങ്ഷന്‍മുതല്‍ കിണറുമുക്കുവരെയുള്ള ഭാഗത്ത് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം 25 മുതല്‍ താത്കാലികമായി നിരോധിച്ചതായി പിഡബ്ല്യുഡി ഓച്ചിറ അസി.എന്‍ജിനിയര്‍ അറിയിച്ചു.
മരുതൂര്‍കുളങ്ങരയില്‍നിന്നു വള്ളിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ ആലുംകടവുവഴി വള്ളിക്കാവിലേക്ക് പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം. വവ്വാക്കാവ്-വള്ളിക്കാവ് റോഡില്‍ ടാറിങ് ജോലികള്‍ തുടങ്ങുന്നതിനാല്‍ 23 മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം താത്കാലികമായി നിരോധിച്ചു. വള്ളിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ ചങ്ങന്‍കുളങ്ങരയില്‍നിന്നോ പുത്തന്‍തെരുവില്‍നിന്നോ തിരിഞ്ഞ് വള്ളിക്കാവ് ഭാഗത്തേക്ക് പോകണം. തിരിച്ചും ഇതുവഴി ഉപയോഗിക്കാം.

Advertisement