കൊല്ലം: സപ്ലൈകോയുടെ നേതൃത്വത്തില്‍ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം 26ന് വൈകിട്ട് അഞ്ചിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. മേയര്‍ ഹണി ബെഞ്ചമിന്‍ ആദ്യ വില്പന നടത്തും.
അരിയും വെളിച്ചെണ്ണയും അടങ്ങുന്ന ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കായി വന്‍വിലക്കുറവും ഓഫറുകളും നല്‍കുന്നുണ്ട്, പ്രത്യേക സമ്മാനപദ്ധതികളും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ നാല് വരെയാണ് മേള.
































