രാഷ്ട്രത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞുവേണം അധികാരികള്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് , എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Advertisement

കൊല്ലം : ദേശീയപാത വികസനത്തില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന അതിജീവനത്തിന്റെ രക്തസാക്ഷികളായി മാറിയിരിക്കുന്നു എന്‍.എച്ച് 66 ല്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളും അനുബന്ധ തൊഴിലാളികളും. രാഷ്ട്രത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞുവേണം അധികാരികള്‍ നിയമനിര്‍മ്മാണം നടത്തേണ്ടതെന്നും ഈ വിഷയം ഞാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍.എ.എന്‍.എച്ച്.എ.ഐ കാവനാട്, വടക്കേവിള ഡിവിഷന്‍ കേന്ദ്രീകരിച്ച് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ബെന്നന്‍ സ്വാഗതവും, ഷിബു റാവുത്തര്‍ നന്ദിയും പറഞ്ഞു. സെമിനാര്‍ അനില്‍ എസ് കല്ലേലിഭാഗം ഉത്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ.അയത്തിൽ അന്‍സാര്‍ എ, ആദ്യകാല വ്യാപാരി ഷംസുദ്ദീന്‍ വെളുത്തമണല്‍ എന്നിവരെ എം.പി ആദരിച്ചു. അഡ്വ.സുഭാഷ്ചന്ദ്രന്‍, എം.സിദ്ദിഖ് മണ്ണാന്റയ്യം, റൂഷ പി കുമാര്‍, എച്ച്.സലിം, എം.പി ഫൗസി തേവലക്കര, എസ് . രാജു, ജി.ബാബുക്കുട്ടന്‍പിളള, എച്ച്.സുധീര്‍ കാട്ടില്‍തറയില്‍, നഹാസ് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷന്‍:- യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു.

Advertisement