കുടുംബ കോടതി ജഡ്ജി ക്കെതിരായ നടപടി അന്വേ ഷിക്കണം : ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

Advertisement

കൊല്ലം.ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരെ ഉന്നയിക്കപ്പെട്ട വ്യാജ പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നീതി ബോധവും സ്ഥാപിത താല്പര്യങ്ങൾക്ക് വഴിപ്പെടാത്ത ന്യായാധിപനു മായ ജഡ്ജിക്കെതിരെ ഏറെ നാളായി നടക്കുന്ന ഗൂഢ നീക്കത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരാതി വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ പ്രസിഡന്റ് അഡ്വ.ഡോ.രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി കെ.പി ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.ടി ശ്രീകുമാർ, തങ്കമ്മ രാജു, അൻഷാദ് എന്നിവർ സംസാരിച്ചു.

Advertisement