മലപ്പുറത്ത് പറഞ്ഞത് സത്യമെന്നും മുസ്ളിങ്ങളെപറഞ്ഞാല്‍ തലപോകുമെങ്കില്‍ പോകട്ടെ, വെള്ളാപ്പള്ളി

Advertisement

കൊല്ലം.മലപ്പുറത്ത് പറഞ്ഞത് സത്യമെന്നും മുസ്ളിങ്ങളെപറഞ്ഞാല്‍ തലപോകുമെങ്കില്‍ പോകട്ടെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയിത്തം തുടരുന്നു, സാമൂഹിക നീതി ഉറപ്പാകും വരെ പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാലും, എൻ കെ പ്രേമചന്ദ്രനും പങ്കെടുത്ത വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലും ശ്രീനാരായണ ഗുരു റിട്ടയേർഡ് ടീച്ചേഴ്‌സ് കൗണ്‍സിലും സംയുക്തമായി കൊല്ലത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്നേഹാദരവ് സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ്
വീണ്ടും മുൻ നിലപാട് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചത്.
ഒരു പാട് ആളുകൾ നല്ലത് പറഞ്ഞു.
ഒരു പാട് ആളുകൾ ചീത്തകളും പറയുന്നു. എല്ലാം ഒരു ചെവിക്കൊണ്ട് കേട്ട് മറു ചെവികൂടി കളഞ്ഞാണ് താൻ പോകുന്നത്.വിരട്ടി പറ്റിക്കാൻ നോക്കേണ്ട..സത്യം പറയുമ്പോൾ ജാതി പറയുന്നുവെന്ന് പറയുന്നു സാമൂഹിക നീതിയാണ് പറയുന്നതെന്ന് മനസിലാക്കണമെന്നും വെള്ളാപ്പള്ളി.

അയിത്തം ഇന്നും നിലനിൽക്കുന്നു.പണ്ട് ഉണ്ടായിരുന്ന അതേ അവസ്ഥ.വിദ്യാഭ്യാസത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച ഏറിയ പങ്കും
ചില സമുദായങ്ങൾ കൊണ്ട് പോയി.

പതറാതെ അഭിപ്രായം പറഞ്ഞ് മുന്നോട്ട് പോകുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു .

വൈര്യമുള്ളവരെ വരെയും ചേർത്ത് പിടിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നും കേരളത്തിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി വെള്ളാപ്പള്ളി നടേശൻ മാറിയെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു –

സമുദായത്തിന് നീതി കിട്ടും വരെ താൻ ഇത് പറയുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Advertisement