കരുനാഗപ്പള്ളി. പാവുമ്പയിൽ മാതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ പിടിയില്‍
. പാവുമ്പാ തേജസിൽ R.C. നായരുടെ ഭാര്യ രാജാമണിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മകന്‍ ചാരു കളീക്കല്‍ ബിനുസദനത്ത് ബിനു(49)ആണ് പിടിയിലായത്. ബുധന്‍ രാവിലെ 11. മണിയോടെയാണ് രാജാമണിയമ്മയെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.മകൻ സമീപത്തെ വീട്ടിലെത്തി മാതാവ് തൂങ്ങി നിൽക്കുന്നതായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർ കരുനാഗപ്പള്ളി പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്തെ മുറിയിൽ രക്ത പാടുകൾ കണ്ടു, ബുധനാഴ്ച രാവിലെയാണ് രാജാമണിയമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇവരുടെ മരണ കാരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. രാജാമണിയമ്മയുടെ ശരീരത്തിൽ 19-ഓളം മുറിവുകളും, ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മകൻ ബിനുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.






































