കരുനാഗപ്പള്ളി. എക്സൈസ് റേഞ്ച് പാർട്ടി ക്ലാപ്പന ഭാഗത്ത് നടത്തിയ റെയ്ഡിൽ ക്ലാപ്പന തെക്കു മുറിയിൽ പടന്നയിൽ സ്റ്റെല്ല താമസിക്കുന്ന വീട്ടിൽ നിന്നും 3 ലിറ്റർ ചാരായവും ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 30 ലിറ്റർ കോടയും കണ്ടെടുത്തു. മുൻ ചാരായ കേസുകളിലെ പ്രതിയായ പടന്നയിൽ സിറിൽ വാസ് ഭാര്യ സ്റ്റെല്ല വാസ് എന്നിവരുടെ പേരിൽ കേസ് എടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ എസ്.ലതീഷിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് അംഗമായ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന കരുനാഗപ്പള്ളിപാർട്ടിയിൽ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ D S മനോജ്കുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അജയകുമാർ പി എ ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എബിമോൻ കെ വി സിവിൽ എക്സൈസ് ഓഫീസർ കിഷോർ, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി ഗോപിനാഥ് ,,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും ഉണ്ടായിരുന്നു.ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 04762630831,9400069456 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങൾക്ക് പരാതികൾ വിളിച്ച് അറിയിക്കാവുന്നതാണ്.






































